തിരു കേശ വിവാദം - ഒരു സംവാദം



തിരുനബി സ്‌നേഹത്തിലെ സുന്നത്തും ബിദ്‌അത്തുംഖാലിദ്‌ മൂസ നദ്‌വി ഒടുവിലത്തെ റസൂല്‍ മുഹമ്മദ്‌ നബി(സ) സത്യവിശ്വാസികളുടെ ജീവിതത്തിലെ നിത്യ-നിറസാന്നിധ്യമാണ്‌. അല്ലാഹുവിന്റെ ഏകത്വം പ്രഖ്യാപിക്കുന്നതിലൂടെ മാത്രമല്ല; മുഹമ്മദ്‌ നബി(സ)യുടെ രിസാലത്തിലുള്ള വിശ്വാസവും പ്രഖ്യാപിക്കുന്നതിലൂടെയാണ്‌ ഒരാള്‍ ഇസ്‌ലാമില്‍ പ്രവേശിക്കുന്നത്‌ തന്നെ. ബാങ്ക്‌, ബാങ്കിന്‌ ശേഷമുള്ള ദുആ, നമസ്‌കാരം, നമസ്‌കാരാനന്തര പ്രാര്‍ഥനകള്‍ ഇവിടെയെല്ലാം റസൂല്‍ സ്‌മരണയും റസൂലിനുള്ള സ്വലാത്ത്‌-സലാമുകളും നിര്‍ബന്ധ ഘടകങ്ങളാണ്‌. നബിയോടുള്ള സ്‌നേഹപ്രകടനം സീസണല്‍ അല്ല എന്ന്‌ വ്യക്തം.
അല്ലാഹുവിനെയും റസൂലിനെയും സ്‌നേഹിക്കേണ്ടത്‌ വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമാണ്‌. `മാതാ-പിതാക്കളെക്കാളും മക്കളെക്കാളും മറ്റു മുഴുവന്‍ ജനത്തെക്കാളും' റസൂലിനെയാണ്‌ സ്‌നേഹിക്കേണ്ടത്‌ എന്ന്‌ റസൂല്‍ തന്നെ പഠിപ്പിച്ചിട്ടുണ്ട്‌.
റസൂലിനോടുള്ള സ്‌നേഹം സ്വഹാബത്ത്‌ മത്സരബുദ്ധിയോടെ പ്രകടിപ്പിച്ചിട്ടുണ്ട്‌. അദ്ദേഹത്തിനുള്ള അനുസരണം തന്നെയാണ്‌ അതില്‍ പ്രധാനം. റസൂലിനുള്ള അനുസരണം അല്ലാഹുവിനുള്ള അനുസരണത്തിന്റെ പ്രത്യക്ഷ രൂപമായാണ്‌ അവര്‍ പഠിപ്പിക്കപ്പെട്ടത്‌. റസൂലിനോടുള്ള സ്‌നേഹപ്രകടനവും തഥൈവ. റസൂലിനെ മുന്‍കടക്കാതിരിക്കുക, റസൂലിന്റെ സന്നിധിയില്‍ ഒച്ചവെച്ച്‌ സംസാരിക്കാതിരിക്കുക, റസൂലിന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്യാതിരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളെല്ലാം അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ പ്രത്യേകം ഉയര്‍ത്തിപ്പിടിക്കുന്നതാണ്‌.
റസൂലിന്റെ മഹത്വം ഗദ്യത്തിലും പദ്യത്തിലും സ്വഹാബത്ത്‌ വര്‍ണിച്ചിട്ടുണ്ട്‌. കഅ്‌ബ്‌ ബ്‌നു സുഹൈര്‍ നബിയെ പ്രശംസിച്ച്‌ പാടുകയും നബി തന്റെ തട്ടം അദ്ദേഹത്തെ പുതപ്പിച്ചു കൊണ്ട്‌ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു. `റസൂലിന്റെ പാട്ടുകാരന്‍' എന്ന്‌ വിശേഷിപ്പിക്കപ്പെട്ട ഹസ്സാനുബ്‌നു സാബിതിന്‌ ധാരാളം നബി പ്രകീര്‍ത്തന ഗീതങ്ങളുണ്ടായിരുന്നു. മദീനയിലെത്തിയ റസൂലിനെ മദീനാവാസികള്‍ സ്വീകരിച്ചത്‌ ദഫ്‌ഫ്‌ മുട്ടിയും വര്‍ണനാഗീതങ്ങള്‍ പാടിയുമാണെന്ന വസ്‌തുത സര്‍വാംഗീകൃതമാണ്‌.
സലാമിലൂടെയും സ്വലാത്തിലൂടെയും റസൂലിനെ മഹത്വപ്പെടുത്തണമെന്നുള്ളത്‌ ഖുര്‍ആന്റെ കല്‍പനയാണ്‌. നിര്‍ബന്ധ നമസ്‌കാരത്തില്‍ ആ കല്‍പന നാം നിര്‍ബന്ധപൂര്‍വം നിറവേറ്റുകയും ചെയ്യുന്നുണ്ട്‌. അതേയവസരം റസൂല്‍ `അബ്‌ദ്‌'�അഥവാ അടിമ തന്നെയാണ്‌. ദിവ്യത്വത്തിന്റെ ഒരംശവും റസൂലിലില്ല. അതുകൊണ്ടാണ്‌ `അബ്‌ദും'� `റസൂലു'മായ മുഹമ്മദ്‌ എന്ന വിശേഷണം വ്യാപകമായത്‌. ദിവ്യത്വത്തിന്റെ അംശം ആരോപിക്കാന്‍ ഇടവരുന്ന ഇസ്‌റാഅ്‌ മിഅ്‌റാജ്‌ സംഭവം പരാമര്‍ശിക്കുമ്പോള്‍ റസൂലിനെ അബ്‌ദ്‌ എന്ന്‌ മാത്രം പറഞ്ഞുകൊണ്ട്‌ ഖുര്‍ആന്‍ പരിചയപ്പെടുത്തിയത്‌ ശ്രദ്ധേയമാണ്‌. ഏഴ്‌ ആകാശങ്ങളും താണ്ടി വന്നെങ്കിലും ശരി അവന്‍ അടിമ തന്നെ. അടിമക്ക്‌ മക്കാ മുതല്‍ ഖുദ്‌സ്‌ വരെ ഒറ്റ രാത്രിയില്‍ സഞ്ചരിക്കാനും തുടര്‍ന്ന്‌ ഏഴ്‌ ആകാശങ്ങളിലും കയറിയിറങ്ങാനും അതേ രാത്രി തന്നെ തിരിച്ച്‌ മക്കയിലെത്താനും സഹായിച്ച അല്ലാഹുവിന്‌ മാത്രമാണ്‌ തസ്‌ബീഹ്‌ അഥവാ കീര്‍ത്തനസ്‌തോത്രം. ഇതിനെല്ലാം ശേഷവും മുഹമ്മദ്‌ അടിമ തന്നെയാണ്‌ എന്നാണ്‌ ഖുര്‍ആന്‍ വ്യക്തമായി പ്രസ്‌താവിക്കുന്നത്‌.
റസൂലിന്റെ പുത്രന്‍ ഇബ്‌റാഹീമിന്റെ മരണവും സൂര്യഗ്രഹണവും ഒന്നിച്ച്‌ സംഭവിച്ചപ്പോള്‍ ചില വികാര പ്രകടനങ്ങള്‍ ഉണ്ടായി. നബിയോടുള്ള ആഭിമുഖ്യം വര്‍ധിപ്പിക്കാന്‍ നല്ല അവസരമായിരുന്നു അത്‌. റസൂല്‍ നിര്‍ദാക്ഷിണ്യം ആ അവസരം വേണ്ടെന്നു വെച്ചു. വ്യാജവും കൃത്രിമവുമായ ഒരംഗീകാരവും റസൂലിന്‌ വേണ്ട എന്ന്‌ വ്യക്തം. ഗ്രഹണവേളയില്‍ റസൂല്‍ നടത്തിയ പ്രഖ്യാപനം �സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ അടയാളങ്ങളാകുന്നു, ആരുടെയെങ്കിലും ജനനത്താലോ മരണത്താലോ അവക്ക്‌ ഗ്രഹണം സംഭവിക്കുന്നില്ല, ഗ്രഹണം ശ്രദ്ധയില്‍പെട്ടാല്‍ നിങ്ങള്‍ അല്ലാഹുവിനെ ഓര്‍ക്കുക, അവനെ സ്‌തുതിക്കുക, അവനോട്‌ പ്രാര്‍ഥിക്കുക�എന്നായിരുന്നു.
റസൂല്‍ മരിച്ചപ്പോള്‍, റസൂലിനോടുള്ള സ്‌നേഹാധിക്യത്താല്‍, മരണം സംഭവിച്ചു എന്ന വസ്‌തുത അംഗീകരിക്കാന്‍ വിസമ്മതിച്ച ഉമറിനെ അടക്കിയിരുത്തിയത്‌ അബൂബക്കറാണ്‌. അബൂബക്കര്‍ മദീനാ പള്ളിയിലേക്ക്‌ കയറി വരുമ്പോള്‍ ഉമര്‍ വികാരഭരിതനായി പ്രസംഗിക്കുകയായിരുന്നു. ``റസൂല്‍ മരിച്ചിട്ടില്ല, മൂസാ നബി തന്റെ അനുയായികളെ വിട്ട്‌ നാല്‍പത്‌ ദിവസത്തെ ധ്യാനത്തിന്‌ പോയതുപോലെ റസൂലും പോയതാണ്‌. റസൂല്‍ തിരിച്ചുവരും. റസൂല്‍ മരിച്ചിരിക്കുകയാണെന്ന്‌ ആരെങ്കിലും പറഞ്ഞാല്‍ അവന്റെ കൈയും കാലും ഞാന്‍ വെട്ടിക്കളയും.''�ഇമ്മട്ടിലായിരുന്നു ഉമറി(റ)ന്റെ വികാരപ്രകടനങ്ങള്‍. അബൂബക്കര്‍(റ) ഉമറി(റ)നോട്‌ ഇരിക്കാനാവശ്യപ്പെടുകയും ഇപ്രകാരം പ്രഖ്യാപിക്കുകയും ചെയ്‌തു: ``ആരെങ്കിലും മുഹമ്മദിനെയാണ്‌ ഇബാദത്ത്‌ ചെയ്‌തതെങ്കില്‍ അറിയുക, മുഹമ്മദ്‌ മരിച്ചു കഴിഞ്ഞിരിക്കുന്നു. ആരെങ്കിലും അല്ലാഹുവിനെയാണ്‌ ഇബാദത്ത്‌ ചെയ്‌തിരുന്നതെങ്കില്‍ അറിയുക, അല്ലാഹുവിന്റെ നിത്യ സാന്നിധ്യം ഇവിടെയുണ്ട്‌, അവന്‌ മരണമില്ല.'' ശേഷം അബൂബക്കര്‍ ഈ സൂക്തം പാരായണം ചെയ്‌തു: ``മുഹമ്മദ്‌ ദൈവദൂതനല്ലാതെ യാതൊന്നുമല്ല. അദ്ദേഹത്തിന്‌ മുമ്പും ഒരുപാട്‌ ദൂതന്മാര്‍ കഴിഞ്ഞു പോയിട്ടുണ്ട്‌. അദ്ദേഹം മരിക്കുകയോ വധിക്കപ്പെടുകയോ ചെയ്‌താല്‍ നിങ്ങള്‍ പിന്തിരിഞ്ഞ്‌ പോവുകയോ? എന്നാല്‍ ഓര്‍ത്തുകൊള്ളുക, ആരെങ്കിലും പിന്തിരിഞ്ഞു പോകുന്നുവെങ്കില്‍ അവന്‍ അല്ലാഹുവിന്‌ ഒരു ദ്രോഹവും ചെയ്യുന്നില്ല. നന്ദിയുള്ളവര്‍ക്ക്‌ അവന്‍ പ്രതിഫലം നല്‍കുന്നതാകുന്നു'' (ആലുഇംറാന്‍ 144).
വഫാത്തായ നബി(സ)യുടെ ഭൗതിക ശരീരം അവര്‍ കുളിപ്പിക്കുകയും കഫന്‍ ചെയ്യുകയും മയ്യിത്തിന്‌ വേണ്ടി നമസ്‌കരിക്കുകയും ഖബ്‌റടക്കുകയും ചെയ്‌തു. ഖബ്‌റടക്കത്തിന്‌ മുമ്പായി നബിയുടെ ശരീരത്തില്‍ നിന്ന്‌ എന്തെങ്കിലുമെടുത്ത്‌ സൂക്ഷിച്ചതായി നമുക്ക്‌ അറിയില്ല. നബിയുടെ മുടി, നഖം, വസ്‌ത്രങ്ങള്‍ ഒന്നും തന്നെ നബിക്കു ശേഷം നബിയുമായി ബന്ധപ്പെട്ട `തഖര്‍റുബി'ന്‌ വേണ്ടിയോ `തബര്‍റുകി'ന്‌ വേണ്ടിയോ സൂക്ഷിക്കേണ്ടതുണ്ടെന്ന്‌ അബൂബക്കര്‍, ഉമര്‍, ഉസ്‌മാന്‍, അലി(റ) തുടങ്ങിയ മഹാന്മാരോ ആഇശ, ഫാത്വിമ(റ) തുടങ്ങിയ മഹതികളോ അഭിപ്രായപ്പെട്ടതായി കാണുന്നില്ല, അവര്‍ അതിന്‌ മുതിര്‍ന്നതുമില്ല. നബി(സ)യെ ഖബറടക്കിയ ശേഷം ഖബ്‌റിന്റെ അടുത്ത്‌ ശേഷിപ്പുകള്‍ സൂക്ഷിച്ച്‌ സത്യവിശ്വാസികള്‍ക്കിടയില്‍ റസൂലിനോടുള്ള സ്‌നേഹം കൂടുതല്‍ വൈകാരികമാക്കിതീര്‍ക്കുന്നതിനുള്ള ഒരു സംവിധാനവും ഏര്‍പ്പെടുത്താന്‍ ഖിലാഫത്തുര്‍റാശിദ സന്നദ്ധമായിട്ടില്ല.
ബൈഅത്തുരിദ്‌വാന്‍ ഇസ്‌ലാമിക ചരിത്രത്തിലെ പ്രസിദ്ധമായ സംഭവമാണ്‌. ഒരു മരച്ചുവട്ടിലിരുന്നായിരുന്നു സ്വഹാബികള്‍ റസൂലിനോട്‌ ചരിത്ര പ്രസിദ്ധമായ ആ ബൈഅത്ത്‌ നിര്‍വഹിച്ചത്‌. ഒരര്‍ഥത്തില്‍ റസൂലി(സ)ന്റെ ജീവിതവുമായി ബന്ധപ്പെട്ട ഒരു ഭൗതിക തിരുശേഷിപ്പായിരുന്നു ആ മരം. പില്‍ക്കാലത്ത്‌ ആ മരച്ചുവട്ടിലെത്തുമ്പോള്‍ വിശ്വാസികളുടെ മനോഭാവത്തിലും പെരുമാറ്റങ്ങളിലും ഒരസാധാരണത്വം അനുഭവപ്പെടുന്നുണ്ടോ എന്നു തോന്നിയ അമീറുല്‍ മുഅ്‌മിനീന്‍ ഉമര്‍(റ) ആ മരം മുറിച്ചു കളയുകയാണ്‌ ചെയ്‌തത്‌.
നബി(സ) ഉംറത്തുല്‍ ഖദാഇലും ഹജ്ജത്തുല്‍ വിദാഇലും മുടി കളഞ്ഞിട്ടുണ്ട്‌. ചിലര്‍ അത്‌ കൈവശപ്പെടുത്തി. മറ്റു ചിലര്‍ക്ക്‌ നബി(സ) അത്‌ സ്വന്തം കൈകൊണ്ട്‌ നല്‍കി. പക്ഷേ മസ്‌ജിദുല്‍ ഹറാമില്‍ ഒരു ദര്‍ശന വസ്‌തുവായി തന്റെ തലമുടി വെക്കാന്‍ നബി(സ) നിര്‍ദേശിച്ചിട്ടില്ല. സ്വഹാബത്ത്‌ ചെയ്‌തിട്ടുമില്ല. ഒരുപാട്‌ പ്രതീകാത്മക ദര്‍ശന വസ്‌തുക്കളുള്ള ഇടമാണ്‌ മസ്‌ജിദുല്‍ ഹറാം. കഅ്‌ബ, മഖാമു ഇബ്‌റാഹീം, ഹജറുല്‍ അസ്‌വദ്‌, സഫ, മര്‍വ തുടങ്ങിയദര്‍ശന കേന്ദ്രങ്ങളെല്ലാം പൂര്‍വകാല സ്‌മരണകളും വൈകാരിക സന്ദര്‍ഭങ്ങളും നല്‍കുന്ന കേന്ദ്രങ്ങളാണ്‌. പക്ഷേ എന്തുകൊണ്ട്‌ നബി(സ)യുടെ മുടിയോ വസ്‌ത്രങ്ങളോ അവിടെ സ്ഥാനം പിടിച്ചില്ല? നബി(സ) അനുവദിക്കാത്തതു കൊണ്ടു തന്നെ, നബിയുടെ മാതൃകകളല്ലാത്തത്‌ കൊണ്ടു തന്നെ, അത്‌ അനുവദിച്ചുകൂടെന്ന സ്വഹാബികള്‍ക്ക്‌ നിര്‍ബന്ധമുണ്ടായതുകൊണ്ടു തന്നെ.
മദീന മുസ്‌ലിംകളുടെ തീര്‍ഥാടന കേന്ദ്രമാണ്‌. അവിടെ നബി(സ) പണികഴിപ്പിച്ച പള്ളിയുണ്ട്‌. നബി(സ) മഹത്വപ്പെടുത്തിയ റൗദഃ എന്ന സ്ഥലമുണ്ട്‌. പള്ളിപ്പരിസരത്ത്‌ നബി(സ)യുടെ മഖ്‌ബറയുണ്ട്‌. അവിടെ തിരുശേഷിപ്പുകളൊന്നുമില്ല. നബി(സ)യുടെ മുടി തങ്ങള്‍ക്കുള്ളതാണെങ്കില്‍ അതിന്‌ ഏറ്റവും അനുയോജ്യമായ ഇടം നബി(സ)യുടെ പള്ളിയാണെന്നതില്‍ തര്‍ക്കിക്കേണ്ടിവരരുത്‌. മദീനാ പള്ളി കാണാനും റൗദഃയില്‍ ഇരിക്കാനും നബി(സ)യുടെ ഖബ്‌ര്‍ സിയാറത്ത്‌ ചെയ്യാനും പുറപ്പെടുന്നവര്‍ക്ക്‌ ലഭിക്കേണ്ടുന്ന ന്യായമായ അവകാശമാണല്ലോ തിരുകേശ ദര്‍ശന പുണ്യം. പക്ഷേ, എന്തുകൊണ്ട്‌ അങ്ങനെയൊന്നുണ്ടായില്ല? അബൂബക്കറി(റ)ന്റെ അവഗണനയാണോ, ഉമറി(റ)ന്റെ അശ്രദ്ധയാണോ, ഉസ്‌മാ(റ)ന്റെ സ്‌നേഹമില്ലായ്‌മയാണോ? അലി(റ)യുടെ നബിസ്‌നേഹം കളവാണോ? ഏറ്റവും നല്ല കാലം തന്റെ കാലമാണെന്നും തുടര്‍ന്നുള്ള ഒന്നും രണ്ടും നൂറ്റാണ്ടുകളിലെ വിശ്വാസികള്‍ തൊട്ടടുത്താണെന്നും പ്രഖ്യാപിച്ച റസൂലിന്റെ പ്രവചനമനുസരിച്ച്‌ ഒന്ന്‌, രണ്ട്‌, മൂന്ന്‌ നൂറ്റാണ്ടുകളിലൊന്നും�പ്രത്യക്ഷപ്പെടാത്ത തലമുടി മാഹാത്മ്യം കശ്‌മീര്‍ വഴിയും അബൂദബി വഴിയും കാരന്തൂരിലെത്തിയത്‌ ഏറെ ദുരൂഹമാണ്‌. ഇത്തരം ദുരൂഹതകളിലൂടെ കാണപ്പെടേണ്ടതല്ല നബി(സ)യുടെ ശേഷിപ്പുകള്‍. അങ്ങനെ രൂപപ്പെടേണ്ടതല്ല നബി മാഹാത്മ്യവും തബര്‍റുക്കും. നബി(സ)യുടെ ഒരു വാക്ക്‌ അതിസ്‌പഷ്‌ടമായ പഠനത്തിലൂടെ നബിയുടേതാണെന്ന്‌ അംഗീകരിക്കപ്പെട്ടാല്‍ മാത്രം സ്വീകരിക്കുന്നവരാണ്‌ മുസ്‌ലിംകള്‍. അല്ലാത്തവ നബിയുടെ ഖൗല്‍ (വചനം) ആയി അംഗീകരിക്കാറില്ല. അതേയവസരം അത്തരം സ്‌പഷ്‌ടവും കണിശവുമായ യാതൊരു അന്വേഷണവും നടത്താതെ കേവലം അവകാശവാദത്തിലൂടെ ഒരു മുടി നബിയുടെ ബാല്‍ (ഹസ്‌റത്‌ ബാല്‍) ആയി അംഗീകരിക്കണമെന്ന്‌ പറഞ്ഞാല്‍ വിശ്വാസികള്‍ക്കത്‌ അസ്വീകാര്യമാണ്‌.
ഇവിടെ പൗരോഹിത്യം ഒരു പുതിയ മതം തന്നെ രൂപപ്പെടുത്താനുള്ള ശ്രമത്തിലാണ്‌. ദീനുല്‍ ഇസ്‌ലാമിലെ പല അംഗീകൃത യാഥാര്‍ഥ്യങ്ങളെയും നിഷേധിച്ചുകൊണ്ടാണ്‌ ആ മതം രൂപപ്പെടുന്നത്‌. ലൈലത്തുല്‍ ഖദ്‌റാണ്‌ ഏറ്റവും വിശുദ്ധമായ രാവെന്ന്‌ ഖുര്‍ആനിലൂടെ നാം ഗ്രഹിക്കുമ്പോള്‍ പൗരോഹിത്യ മതം പറയുന്നു മുഹമ്മദ്‌ ജനിച്ച രാവാണ്‌ ഏറ്റവും പുണ്യമായ രാവെന്ന്‌. വിശ്വാസികള്‍ ഒന്നാം സ്ഥാനം മക്കക്കും രണ്ടാം സ്ഥാനം മദീനക്കും മൂന്നാം സ്ഥാനം ഖുദ്‌സിനുമാണ്‌ നല്‍കേണ്ടതെന്ന്‌ നബി(സ) വ്യക്തമായി പഠിപ്പിച്ചിരിക്കെ, പൗരോഹിത്യ മതം പറയുന്നു ഏറ്റവും പുണ്യമായ മണ്ണ്‌ നബിയുടെ ഖബ്‌റിലെ മണ്ണാണെന്ന്‌. സംസം ജലം അല്ലാഹുവിന്റെ അടയാളമായി ലോകാത്ഭുതമായി വിശ്വാസികള്‍ അനുദിനം ശേഖരിച്ച്‌ ലോകം മുഴുക്കെ വിതരണം ചെയ്യുന്ന പുണ്യജലമായി ജനമനസ്സില്‍ തെളിഞ്ഞുനില്‍ക്കുമ്പോള്‍, പൗരോഹിത്യം പറയുന്നു, പുണ്യജലം നബിയുടെ കൈവിരലുകള്‍ക്കിടയിലൂടെ നിര്‍ഗളിച്ച ജലമാണെന്ന്‌.
ദീനുല്‍ ഇസ്‌ലാമിലെ അംഗീകൃത ശിആറുകളെ രണ്ടാം സ്ഥാനത്തേക്ക്‌ തള്ളി ഒരു പുതിയ ശിആര്‍ കണ്ടെത്തി അവിടെ പൗരോഹിത്യ മതത്തിന്‌ ഒരു തീര്‍ഥാടന കേന്ദ്രം പണിയാനുള്ള പുറപ്പാടിലാണ്‌ ഇപ്പോള്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍. അങ്ങനെ മക്കക്കും മദീനക്കും ഖുദ്‌സിനുമപ്പുറം കാരന്തൂര്‍ മര്‍കസ്‌ തീര്‍ഥാടന കേന്ദ്രമാക്കി മാറ്റുന്ന ഈ കൊടിയ ബിദ്‌അത്ത്‌ തടയല്‍ നമ്മുടെ തജ്‌ദീദി ബാധ്യതയാണ്‌.
മൂസാ നബി യഹൂദികളാല്‍ അപമാനിക്കപ്പെട്ടു. ഉസൈര്‍, ഈസ എന്നിവര്‍ക്ക്‌ ദൈവപുത്രന്മാര്‍ എന്ന വ്യാജ പട്ടം നല്‍കി. ഈസയെ അദ്ദേഹത്തിന്റെ അനുയായികള്‍ വാഴ്‌ത്തിയതു പോലെ നിങ്ങള്‍ എന്നെ അധികമായി വാഴ്‌ത്തരുതെന്ന്‌ റസൂല്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. യഹൂദി-നസാറാക്കള്‍ അവരുടെ നബിമാരുടെ ഖബ്‌റിടങ്ങളെ ആക്കിയ പോലെ എന്റെ ഖബ്‌റിടത്തെ നിങ്ങള്‍ ആരാധനാ കേന്ദ്രമാക്കരുതേയെന്ന്‌ നബി(സ) മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.
ഈ മുന്നറിയിപ്പുകളുടെയെല്ലാം ചൈതന്യം ലംഘിക്കപ്പെടുന്ന ഒരു ആത്മീയ വാണിഭ കേന്ദ്രമാണ്‌ 40 കോടിയില്‍ പണിയുന്ന ശഅ്‌റേ മുബാറക്‌ (?) മസ്‌ജിദ്‌.
റസൂലിനോട്‌ യഥാര്‍ഥത്തില്‍ സ്‌നേഹമുള്ളവര്‍ ഇതിനെതിരെ പ്രതിരോധ കോട്ടകളുയര്‍ത്തട്ടെ.


ദര്‍ശന കേന്ദ്രങ്ങളെല്ലാം പൂര്‍വകാല സ്‌മരണകളും വൈകാരിക സന്ദര്‍ഭങ്ങളും നല്‍കുന്ന കേന്ദ്രങ്ങളാണ്‌. പക്ഷേ എന്തുകൊണ്ട്‌ നബി(സ)യുടെ മുടിയോ വസ്‌ത്രങ്ങളോ അവിടെ സ്ഥാനം പിടിച്ചില്ല? നബി(സ) അനുവദിക്കാത്തതു കൊണ്ടു തന്നെ, നബിയുടെ മാതൃകകളല്ലാത്തത്‌ കൊണ്ടു തന്നെ, അത്‌ അനുവദിച്ചുകൂടെന്ന സ്വഹാബികള്‍ക്ക്‌ നിര്‍ബന്ധമുണ്ടായതുകൊണ്ടു തന്നെ.
മദീന മുസ്‌ലിംകളുടെ തീര്‍ഥാടന കേന്ദ്രമാണ്‌. അവിടെ നബി(സ) പണികഴിപ്പിച്ച പള്ളിയുണ്ട്‌. നബി(സ) മഹത്വപ്പെടുത്തിയ റൗദഃ എന്ന സ്ഥലമുണ്ട്‌. പള്ളിപ്പരിസരത്ത്‌ നബി(സ)യുടെ മഖ്‌ബറയുണ്ട്‌. അവിടെ തിരുശേഷിപ്പുകളൊന്നുമില്ല. നബി(സ)യുടെ മുടി തങ്ങള്‍ക്കുള്ളതാണെങ്കില്‍ അതിന്‌ ഏറ്റവും അനുയോജ്യമായ ഇടം നബി(സ)യുടെ പള്ളിയാണെന്നതില്‍ തര്‍ക്കിക്കേണ്ടിവരരുത്‌. മദീനാ പള്ളി കാണാനും റൗദഃയില്‍ ഇരിക്കാനും നബി(സ)യുടെ ഖബ്‌ര്‍ സിയാറത്ത്‌ ചെയ്യാനും പുറപ്പെടുന്നവര്‍ക്ക്‌ ലഭിക്കേണ്ടുന്ന ന്യായമായ അവകാശമാണല്ലോ തിരുകേശ ദര്‍ശന പുണ്യം. പക്ഷേ, എന്തുകൊണ്ട്‌ അങ്ങനെയൊന്നുണ്ടായില്ല? അബൂബക്കറി(റ)ന്റെ അവഗണനയാണോ, ഉമറി(റ)ന്റെ അശ്രദ്ധയാണോ, ഉസ്‌മാ(റ)ന്റെ സ്‌നേഹമില്ലായ്‌മയാണോ? അലി(റ)യുടെ നബിസ്‌നേഹം കളവാണോ? ഏറ്റവും നല്ല കാലം തന്റെ കാലമാണെന്നും തുടര്‍ന്നുള്ള ഒന്നും രണ്ടും നൂറ്റാണ്ടുകളിലെ വിശ്വാസികള്‍ തൊട്ടടുത്താണെന്നും പ്രഖ്യാപിച്ച റസൂലിന്റെ പ്രവചനമനുസരിച്ച്‌ ഒന്ന്‌, രണ്ട്‌, മൂന്ന്‌ നൂറ്റാണ്ടുകളിലൊന്നും�പ്രത്യക്ഷപ്പെടാത്ത തലമുടി മാഹാത്മ്യം കശ്‌മീര്‍ വഴിയും അബൂദബി വഴിയും കാരന്തൂരിലെത്തിയത്‌ ഏറെ ദുരൂഹമാണ്‌. ഇത്തരം ദുരൂഹതകളിലൂടെ കാണപ്പെടേണ്ടതല്ല നബി(സ)യുടെ ശേഷിപ്പുകള്‍. അങ്ങനെ രൂപപ്പെടേണ്ടതല്ല നബി മാഹാത്മ്യവും തബര്‍റുക്കും. നബി(സ)യുടെ ഒരു വാക്ക്‌ അതിസ്‌പഷ്‌ടമായ പഠനത്തിലൂടെ നബിയുടേതാണെന്ന്‌ അംഗീകരിക്കപ്പെട്ടാല്‍ മാത്രം സ്വീകരിക്കുന്നവരാണ്‌ മുസ്‌ലിംകള്‍. അല്ലാത്തവ നബിയുടെ ഖൗല്‍ (വചനം) ആയി അംഗീകരിക്കാറില്ല. അതേയവസരം അത്തരം സ്‌പഷ്‌ടവും കണിശവുമായ യാതൊരു അന്വേഷണവും നടത്താതെ കേവലം അവകാശവാദത്തിലൂടെ ഒരു മുടി നബിയുടെ ബാല്‍ (ഹസ്‌റത്‌ ബാല്‍) ആയി അംഗീകരിക്കണമെന്ന്‌ പറഞ്ഞാല്‍ വിശ്വാസികള്‍ക്കത്‌ അസ്വീകാര്യമാണ്‌.
ഇവിടെ പൗരോഹിത്യം ഒരു പുതിയ മതം തന്നെ രൂപപ്പെടുത്താനുള്ള ശ്രമത്തിലാണ്‌. ദീനുല്‍ ഇസ്‌ലാമിലെ പല അംഗീകൃത യാഥാര്‍ഥ്യങ്ങളെയും നിഷേധിച്ചുകൊണ്ടാണ്‌ ആ മതം രൂപപ്പെടുന്നത്‌. ലൈലത്തുല്‍ ഖദ്‌റാണ്‌ ഏറ്റവും വിശുദ്ധമായ രാവെന്ന്‌ ഖുര്‍ആനിലൂടെ നാം ഗ്രഹിക്കുമ്പോള്‍ പൗരോഹിത്യ മതം പറയുന്നു മുഹമ്മദ്‌ ജനിച്ച രാവാണ്‌ ഏറ്റവും പുണ്യമായ രാവെന്ന്‌. വിശ്വാസികള്‍ ഒന്നാം സ്ഥാനം മക്കക്കും രണ്ടാം സ്ഥാനം മദീനക്കും മൂന്നാം സ്ഥാനം ഖുദ്‌സിനുമാണ്‌ നല്‍കേണ്ടതെന്ന്‌ നബി(സ) വ്യക്തമായി പഠിപ്പിച്ചിരിക്കെ, പൗരോഹിത്യ മതം പറയുന്നു ഏറ്റവും പുണ്യമായ മണ്ണ്‌ നബിയുടെ ഖബ്‌റിലെ മണ്ണാണെന്ന്‌. സംസം ജലം അല്ലാഹുവിന്റെ അടയാളമായി ലോകാത്ഭുതമായി വിശ്വാസികള്‍ അനുദിനം ശേഖരിച്ച്‌ ലോകം മുഴുക്കെ വിതരണം ചെയ്യുന്ന പുണ്യജലമായി ജനമനസ്സില്‍ തെളിഞ്ഞുനില്‍ക്കുമ്പോള്‍, പൗരോഹിത്യം പറയുന്നു, പുണ്യജലം നബിയുടെ കൈവിരലുകള്‍ക്കിടയിലൂടെ നിര്‍ഗളിച്ച ജലമാണെന്ന്‌.
ദീനുല്‍ ഇസ്‌ലാമിലെ അംഗീകൃത ശിആറുകളെ രണ്ടാം സ്ഥാനത്തേക്ക്‌ തള്ളി ഒരു പുതിയ ശിആര്‍ കണ്ടെത്തി അവിടെ പൗരോഹിത്യ മതത്തിന്‌ ഒരു തീര്‍ഥാടന കേന്ദ്രം പണിയാനുള്ള പുറപ്പാടിലാണ്‌ ഇപ്പോള്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍. അങ്ങനെ മക്കക്കും മദീനക്കും ഖുദ്‌സിനുമപ്പുറം കാരന്തൂര്‍ മര്‍കസ്‌ തീര്‍ഥാടന കേന്ദ്രമാക്കി മാറ്റുന്ന ഈ കൊടിയ ബിദ്‌അത്ത്‌ തടയല്‍ നമ്മുടെ തജ്‌ദീദി ബാധ്യതയാണ്‌.
മൂസാ നബി യഹൂദികളാല്‍ അപമാനിക്കപ്പെട്ടു. ഉസൈര്‍, ഈസ എന്നിവര്‍ക്ക്‌ ദൈവപുത്രന്മാര്‍ എന്ന വ്യാജ പട്ടം നല്‍കി. ഈസയെ അദ്ദേഹത്തിന്റെ അനുയായികള്‍ വാഴ്‌ത്തിയതു പോലെ നിങ്ങള്‍ എന്നെ അധികമായി വാഴ്‌ത്തരുതെന്ന്‌ റസൂല്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. യഹൂദി-നസാറാക്കള്‍ അവരുടെ നബിമാരുടെ ഖബ്‌റിടങ്ങളെ ആക്കിയ പോലെ എന്റെ ഖബ്‌റിടത്തെ നിങ്ങള്‍ ആരാധനാ കേന്ദ്രമാക്കരുതേയെന്ന്‌ നബി(സ) മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.
ഈ മുന്നറിയിപ്പുകളുടെയെല്ലാം ചൈതന്യം ലംഘിക്കപ്പെടുന്ന ഒരു ആത്മീയ വാണിഭ കേന്ദ്രമാണ്‌ 40 കോടിയില്‍ പണിയുന്ന ശഅ്‌റേ മുബാറക്‌ (?) മസ്‌ജിദ്‌.
റസൂലിനോട്‌ യഥാര്‍ഥത്തില്‍ സ്‌നേഹമുള്ളവര്‍ ഇതിനെതിരെ പ്രതിരോധ കോട്ടകളുയര്‍ത്തട്ടെ.

http://www.prabodhanam.net/Issues/19.3.2011/khalidmoosa.html


വിവാദ കേശത്തിന് പവിത്രതയുണ്ടോ?
ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി
ആത്മീയത  മനുഷ്യനെ നന്മയിലേക്ക് നയിക്കാനുള്ളതാണ്. ആത്മീയതയെ ദുരുപയോഗിക്കാനും ചൂഷണോപാധിയാക്കാനും ധാര്‍ഷ്ട്യം കാണിക്കുന്ന അവിവേകികള്‍ നിരവധിയുണ്ടായിട്ടുണ്ട്. മനുഷ്യന്റെ ആത്മീയ ദാഹം സമര്‍ഥമായി ഉപയോഗപ്പെടുത്തി  സ്വാര്‍ഥലക്ഷ്യങ്ങളും സാമ്പത്തിക താല്‍പര്യങ്ങളും നിറവേറ്റാന്‍ ശ്രമിക്കുന്ന ആത്മീയവ്യാപാരികള്‍ വിരളമല്ല. ഈ പശ്ചാത്തലത്തിലാണ്, അടുത്തകാലത്ത് കേരള മുസ്‌ലിംസമൂഹത്തില്‍ ഓളങ്ങള്‍ സൃഷ്ടിച്ച കേശവിവാദം ഗൗരവത്തോടെ ചര്‍ച്ചചെയ്യപ്പെടേണ്ടത്. മുഹമ്മദ് നബിയുമായി ബന്ധപ്പെട്ട എന്തിനെയും ആദരവോടെ നെഞ്ചേറ്റുന്ന വലിയൊരു വിഭാഗം വിശ്വാസികളെ വഞ്ചിച്ച് ലാഭം കൊയ്യാനുള്ള നിഗൂഢ തന്ത്രങ്ങളാണ് ഈ 'മുടിയാട്ട'ത്തിനു പിന്നിലെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല.
കഴിഞ്ഞ ജനുവരിയില്‍, കോഴിക്കോടിനടുത്ത ഒരു കേന്ദ്രത്തിന്റെ വാര്‍ഷികസമ്മേളന വേദിയില്‍ ആഘോഷപൂര്‍വം പ്രദര്‍ശിപ്പിക്കപ്പെട്ട മുടിയാണ് വിവാദങ്ങളിലെ കേന്ദ്രബിന്ദു. യു.എ.ഇ യിലെ ഔഖാഫ് മന്ത്രിയും ആദരണീയ പണ്ഡിതനുമായിരുന്ന മര്‍ഹൂം ശൈഖ് മുഹമ്മദ് ഖസ്‌റജിയുടെ പുത്രനായ ശൈഖ് അഹ്മദ് ഖസ്‌റജി മുഖേന ലഭിച്ച ഒരു കഷ്ണം മുടിയാണ് പ്രവാചകതിരുമേനിയുടേതെന്ന് കൊട്ടിഘോഷിച്ച് സമുദായത്തെ ചൂഷണം ചെയ്യാനുള്ള നിഗൂഢശ്രമങ്ങള്‍ നടക്കുന്നത്. നബിയുടെ വിയോഗാനന്തരം 14 നൂറ്റാണ്ടിനു ശേഷം തികച്ചും യാദൃച്ഛികമായി പ്രത്യക്ഷപ്പെട്ട മുടിയുടെ ആധികാരികതയെ ചോദ്യം ചെയ്യുന്ന പ്രസക്തമായ ഒരുപാട് സംശയങ്ങള്‍ ഉന്നീതമായിട്ടുണ്ട്.
ഹിജ്‌റ പത്താം വര്‍ഷം നടത്തിയ ഹജ്ജില്‍ പ്രവാചകന്‍ മുഹമ്മദ്‌നബി,  തല മുണ്ഡനം ചെയ്ത വേളയില്‍ വിതരണം ചെയ്ത തിരുകേശങ്ങള്‍ വിശ്വസനീയവും പ്രാമാണികവുമായ വ്യക്തികള്‍ ചേര്‍ന്ന കൈമാറ്റ ശൃംഖലകളിലൂടെ (സനദുകളിലൂടെ) ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ വെല്ലൂരിലെ ലത്വീഫിയ്യ അറബിക്കോളജ്, ദല്‍ഹി ജുമാ മസ്ജിദ്, കശ്മീരിലെ ഹസ്രത്ത് ബാല്‍ മസ്ജിദ്, തുര്‍ക്കിയിലെ ടോപ്കാപി മ്യൂസിയം, കൈറോവിലെ ജാമിഉല്‍ഹുസൈനി, ഫലസ്തീനിലെ അക്കായിലെ ജാമിഉല്‍ ജസ്സാര്‍ തുടങ്ങിയവ ഉദാഹരണങ്ങളാണ്.
മുഹമ്മദ്‌നബിയുമായി ബന്ധപ്പെട്ട എന്തും, വാക്കും പ്രവൃത്തിയും മുതല്‍ ശേഷിപ്പുകള്‍വരെ ആധികാരികമായി സ്ഥിരീകരിക്കപ്പെടണമെന്നാണ് പണ്ഡിതമതം. അല്ലാത്തപക്ഷം, നബിയുടേതെന്ന വ്യാജാവകാശവാദവുമായി പലരും പലതുമായി രംഗത്തുവരുമല്ലോ. കൈമാറ്റ ശൃംഖലകളിലെ നിഷ്ഠയില്ലെങ്കില്‍ തോന്നിയവരൊക്കെ ഓരോന്നു പറയുമല്ലോ എന്ന് പൂര്‍വിക പണ്ഡിതന്‍ ഇബ്‌നുല്‍ മുബാറക് പറഞ്ഞതും ഇതുകൊണ്ടുതന്നെ.  അതിനാല്‍, പ്രവാചകന്റെ തിരുകേശമെന്ന് ആരോപിക്കപ്പെടുന്ന മുടിയുടെ ആധികാരികതയും കൈമാറ്റ ശ്രേണിയും (സനദ്) ബോധ്യപ്പെടുത്തി വ്യക്തത വരുത്തേണ്ടത് സൂക്ഷിപ്പുകാരുടെ ബാധ്യതയാണ്. എന്നാല്‍, കോഴിക്കോട്ടെ ഒരു മുടിക്ക് ചുരുങ്ങിയത് രണ്ട് സനദുകളെങ്കിലും ഉണ്ട് എന്നതാണ് കൗതുകകരമായ വസ്തുത. മുടിദാതാവായ അഹ്മദ് 'സുന്നീവോയ്‌സി'ന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയതാണ് ഒന്ന്: ഹസ്‌റത്ത് ഉമ്മുസുലൈം വഴി ശൈഖ് ജീലാനിയിലൂടെ ലഭിച്ചത് (സുന്നീവോയ്‌സ് നബിദിനപ്പതിപ്പ് - 2011 ഫെബ്രുവരി). മറ്റൊന്ന്, സമ്മേളനവേദിയില്‍ വായിക്കപ്പെട്ടത്. അഹ്മദിന്റെ വംശാവലിയായിരുന്നു, കേശത്തിന്റെ കൈമാറ്റപരമ്പരയല്ല. മുടിയുടെ കൈമാറ്റ ശൃംഖലയാണിതെന്ന് ബഹുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഇത്. അങ്ങനെത്തന്നെ അവര്‍ പറഞ്ഞുനടക്കുകയും ചെയ്തു. ഇപ്പോള്‍ കാപട്യം വെളിച്ചത്തുവന്നപ്പോള്‍ അത് കുടുംബ പരമ്പരയാണെന്നു തന്നെ സമ്മതിച്ചിരിക്കുകയാണ്,കഷ്ടം. ഇത് രണ്ടും പരസ്‌പര വിരുദ്ധങ്ങളാണ്. അത് കൊണ്ടുതന്നെ അസ്വീകാര്യവുമാണ്. ഒരു പ്രസ്താവന രണ്ടോ അഞ്ചോ പത്തോ ആളുകള്‍ കൈമറിഞ്ഞു വരാം. എന്നാല്‍, ഒരു വസ്തു ഒറ്റ പരമ്പരയിലൂടെയേ വരുകയുള്ളൂ.
കേശദാതാവിന്റെ കൈയില്‍ തിരുനബിയുടേത് എന്നവകാശപ്പെടുന്ന ആയിരക്കണക്കിന് മുടികളുണ്ട് എന്നതും അവയില്‍ പലതും മുക്കാല്‍ മീറ്റര്‍ മുതല്‍ ഒരു മീറ്റര്‍ വരെയും അതിലധികവുമൊക്കെ (കാന്തപുരത്തിന്റെ സ്വന്തം വെബ്‌സൈറ്റില്‍ തന്നെ വ്യക്തമാക്കിയതാണിത്) നീളമുള്ള സ്ത്രീകേശങ്ങളെ അനുസ്മരിപ്പിക്കുന്ന മുടികളാണ് എന്നതും ഏറെ വിചിത്രവും അവിശ്വസനീയവുമാണ്. 1400 വര്‍ഷങ്ങള്‍ക്കു ശേഷവും ഒരു വ്യക്തിയുടെ കൈവശം അസാധാരണമാം വിധം നീളമുള്ള ഇത്രയധികം പ്രവാചക മുടികള്‍ ശേഷിക്കുന്നതിന്റെ സാധ്യതയും സാധുതയും ചോദ്യംചെയ്യപ്പെടുന്നുണ്ട്.
സാക്ഷാല്‍ അഹ്മദ് പിതാവിനുവേണ്ടി തിരുശേഷിപ്പുകള്‍ സംബന്ധിയായി ഒരു ഗ്രന്ഥം സ്വന്തം ചെലവില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്, 'അസ്‌റാറുല്‍ ആസാരിന്നബവിയ്യ' (തിരുശേഷിപ്പുകളുടെ അകപ്പൊരുള്‍) എന്ന പേരില്‍. ഖസ്‌റജി കുടുംബത്തിന്റെ തന്നെ 'ഇസ്ദാറാത്തു സ്സാഹത്തില്‍ ഖസ്‌റജിയ്യ' എന്ന പ്രസാധനാലയത്തില്‍ നിന്ന് 2009ലാണ് പ്രസ്തുത ഗ്രന്ഥത്തിന്റെ മൂന്നാം പതിപ്പ്  പുറത്തിറങ്ങിയിരിക്കുന്നത്. ലോകത്തെല്ലായിടത്തുമുള്ള വിവിധ പ്രവാചകശേഷിപ്പുകളുടെ ശ്രേഷ്ഠതയും മഹത്വവുമൊക്കെ വിശദമായി പ്രതിപാദിക്കുന്ന ഈ  ഗ്രന്ഥത്തില്‍, തന്റെ വശമുള്ള മുടിക്കെട്ടുകളെ സംബന്ധിച്ച ഒരു പരാമര്‍ശവുമില്ല. തിരുകേശങ്ങള്‍ സൂക്ഷിക്കപ്പെടുന്ന രാജ്യങ്ങളുടെ പേരുകള്‍ വിവരിക്കുന്നിടത്ത് യു.എ.ഇ യുടെയോ അബൂദബിയുടെയോ പേരുമില്ല. ചുരുങ്ങിയത്, പ്രസ്തുത കൃതി പുറത്തിറങ്ങുന്നതുവരെയെങ്കിലും അഹ്മദ് വശമോ ആ രാജ്യത്ത് എവിടെയെങ്കിലുമോ മുടിക്കെട്ടുകള്‍ പോയിട്ട് ഒരു മുടിപോലും സൂക്ഷിക്കപ്പെട്ടിരുന്നില്ല എന്നുതന്നെയല്ലേ അതിനര്‍ഥം?
പത്തുവര്‍ഷമായി നിരന്തരമായി ആവശ്യപ്പെട്ടിട്ടാണ് മുടി കിട്ടിയത് എന്നാണ് കോഴിക്കോട് കേന്ദ്രത്തിന്റെ ശക്തനായ വക്താവ് പറഞ്ഞത്. എന്നാല്‍, പത്തു വര്‍ഷം മുമ്പ് അബൂദബിയിലെ ഈ ഖസ്‌റജി കുടുംബത്തില്‍ അങ്ങനെയൊരു മുടിയുണ്ടായിരുന്നുവെന്നതിന് ഒരു തെളിവുമില്ല. അങ്ങനെയൊന്നുണ്ടായിരുന്നില്ല എന്നതിനു തെളിവുകളുണ്ട്താനും. മാത്രമല്ല, ശൈഖ് മുഹമ്മദ് ഖസ്‌റജിയും സമസ്തയുടെ മുന്‍ ജനറല്‍ സെക്രട്ടറി ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാരും തമ്മില്‍ ആ വീട്ടില്‍ വെച്ചുണ്ടായ കൂടിക്കാഴ്ച സുവിദിതമാണ്. പണ്ഡിതന്മാരുള്‍പ്പെടെ പല മലയാളികളും അതിനു സാക്ഷികളായിരുന്നു.
ആ കൂടിക്കാഴ്ചയില്‍ തന്റെ കുടുംബത്തിന്റെ മദീനാകാലം മുതലുള്ള വിശദചരിത്രവും മഹത്വവും മന്ത്രി ഖസ്‌റജി വിശദീകരിച്ചുകൊടുത്തെങ്കിലും ഇങ്ങനെയൊരു മുടിയെക്കുറിച്ച് പരാമര്‍ശിച്ചതേയില്ല. സര്‍വോപരി, ദീര്‍ഘകാലം ഔഖാഫ് മന്ത്രിയും രാജ്യത്തിനകത്തും പുറത്തും വലിയ ബന്ധങ്ങളുള്ള വ്യക്തിയുമായിരുന്ന മുഹമ്മദ് ഖസ്‌റജി എന്തുകൊണ്ട് ഒരിക്കലെങ്കിലും 'തിരുമുടി'യുടെ വിവരം ആരോടും പറഞ്ഞില്ല? ഉത്തരം  വ്യക്തമാണ്: വന്ദ്യപിതാവിന്റെ മരണശേഷം മകന്‍ അഹ്മദ് ഖസ്‌റജി എവിടെനിന്നോ ഒപ്പിച്ചതാണീ മുടിക്കെട്ടുകള്‍!
ഈ കേശം നബിയുടേതാകാന്‍ സാധ്യതയുള്ളതുകൊണ്ട് വിമര്‍ശങ്ങളും വിവാദങ്ങളും ഒഴിവാക്കുന്നതല്ലേ ഭംഗി എന്നാണ് ചിലരുടെ അനുനയ ചോദ്യം. ഒരു മീറ്ററോളം നീളമുള്ളതും പതിനാലു നൂറ്റാണ്ടുകള്‍ക്കുശേഷം യാദൃച്ഛികമായി പ്രത്യക്ഷപ്പെട്ടതും കൈമാറ്റപരമ്പര ഇല്ലാത്തതുമായതു കൊണ്ട് അങ്ങനെയൊരു സാധ്യത ഒട്ടുമേയില്ല എന്നതല്ലേ ശരി? പിന്നെ, സാധ്യത വെച്ചുകൊണ്ട് ഇത്തരം കാര്യങ്ങളില്‍  പൂര്‍വികരാരും പ്രവര്‍ത്തിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഒരു ഹദീസ് സ്വീകരിക്കാനായി ദീര്‍ഘദൂരം സഞ്ചരിച്ചെത്തിയ ഇമാം ബുഖാരി, നിവേദകനില്‍ കണ്ട ചെറിയ ഒരു ന്യൂനത മൂലം നബിവചനം സ്വീകരിക്കാതെ തിരിച്ചുപോരുകയായിരുന്നുവെന്ന കാര്യം സഗൗരവം വിലയിരുത്തേണ്ടതുണ്ട്. ഇത്തരം നിരവധി സംഭവങ്ങള്‍ ഇസ്‌ലാമിക ചരിത്രത്തിലുണ്ട്.
തിരുമേനിയുടെ മുടി സംരക്ഷിക്കാനായി പതിനാലു നൂറ്റാണ്ടു കാലത്തിനിടക്ക് എവിടെയെങ്കിലും ഒരു കൊച്ചു മസ്ജിദ് പോലും നിര്‍മിക്കപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്. കേരളത്തിനകത്തും പുറത്തും ഗള്‍ഫ്‌നാടുകളിലുമൊക്കെ ഇഷ്ടംപോലെ കൂപ്പണുകളടിപ്പിച്ച് വ്യാപകമായ ധനശേഖരണം നടക്കുകയാണ്. ആര്, എത്ര കൂപ്പണ്‍ അച്ചടിപ്പിച്ചു, എത്ര സമാഹരണം നടന്നു എന്നൊന്നും മനസ്സിലാക്കാന്‍ ഒരു സാഹചര്യവുമില്ല. നബിയുടെ പേരില്‍ നുണ പറഞ്ഞുണ്ടാക്കിയ ഒരു മുടിക്കഷണം സൂക്ഷിക്കാന്‍ നാനൂറ് മില്യന്റെ പള്ളിയോ?
ഏറെ ഗൗരവത്തോടെ നോക്കിക്കാണേണ്ട വിഷയമാണിത്; കേവലം സംഘടനാപരമായ അഭിപ്രായഭിന്നതയല്ല. നബിതങ്ങളുമായി ബന്ധപ്പെട്ട എന്തും അതീവ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യപ്പെടേണ്ടതാണ്. 'എന്റെ പേരില്‍ വ്യാജം ചമക്കുന്നവന്‍ നരകത്തില്‍ ഇരിപ്പിടം ഉറപ്പിച്ചുകൊള്ളട്ടെ' എന്നാണ് തിരുവചനം.
നബിയുടെ പേരില്‍ അവാസ്തവം പ്രചരിപ്പിക്കുന്നതിനെതിരെ താക്കീതുചെയ്യുന്ന നിരവധി ഹദീസുകള്‍ കാണാം. അതുകൊണ്ട്, അര്‍ഹിക്കുന്ന ഗൗരവത്തോടെ വിഷയത്തെ സമീപിക്കാനും എല്ലാ സ്വാര്‍ഥതാല്‍പര്യങ്ങളും മാറ്റിവെച്ച് പുനര്‍വിചിന്തനത്തിന് വിധേയരാവാനുമാണ് ബന്ധപ്പെട്ടവര്‍ ശ്രമിക്കേണ്ടത്. അതാണ് അവര്‍ക്കും സമുദായത്തിനും അഭികാമ്യം.      
(അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിത സഭാ അംഗമാണ് ലേഖകന്‍)




പ്രവാചക സ്‌നേഹവും 'വിശുദ്ധ കേശ'വും


മനുഷ്യനെ സൃഷ്ടിച്ച അന്നുതന്നെ അവനെ ദ്രോഹിക്കാന്‍ ഇബ്‌ലീസ് അല്ലാഹുവിന്റെ മുമ്പില്‍ ശപഥം ചെയ്തിരുന്നു. ''നിന്റെ നേരായ പാതയില്‍ അവര്‍ക്ക് വിലങ്ങുതടിയായി തീര്‍ച്ചയായും ഞാനിരിക്കുന്നുണ്ടാകും. മുന്നിലൂടെയും പിന്നിലൂടെയും ഇടതു വശത്തിലൂടെയും വലതു വശത്തിലൂടെയുമെല്ലാം ഞാനവരെ സമീപിക്കും. അവരിലധികപേരെയും നീ നന്ദിയുള്ളവരായി കാണുകയില്ല'' (വി.ഖു 7:16,17). ഈ ശപഥത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാനും ഇബ്‌ലീസിന്റെ കുതന്ത്രങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ പഠിപ്പിക്കാനുമാണ് അല്ലാഹു വേദങ്ങളയച്ചതും പ്രവാചകന്മാരെ നിയോഗിച്ചതും. അതുകൊണ്ട് മനുഷ്യരെ അല്ലാഹുവിനോട് നന്ദി കെട്ടവരാക്കാന്‍ വേദത്തെയും പ്രവാചകനെയുമാണ് ആദ്യം ആക്രമിക്കേണ്ടതെന്ന് ഇബ്‌ലീസിനറിയാം. അന്തിമ വേദമായ ഖുര്‍ആനെ വികൃതമാക്കാന്‍ ആദ്യകാലം തൊട്ടേ ശ്രമം തുടങ്ങിയെങ്കിലും അത് ഇന്നോളം വിജയിച്ചിട്ടില്ല. എന്നാല്‍, പ്രവാചകന്റെ കാര്യത്തില്‍, അദ്ദേഹത്തിന്റെ വിയോഗത്തിനു ശേഷം ചിലതൊക്കെ ചെയ്യാന്‍ കഴിയുന്നുണ്ട്. ഒരുവശത്ത് പ്രവാചകനെക്കുറിച്ച് അപവാദങ്ങളും ആരോപണങ്ങളും പ്രചരിപ്പിക്കുക. മറുവശത്ത് വിശ്വാസികള്‍ക്ക് മുമ്പില്‍ പ്രവാചകനെ ദൈവതുല്യമോ ദൈവത്തേക്കാള്‍ ഉയര്‍ന്നതോ ആയ അസ്തിത്വമായി അവതരിപ്പിക്കുക. യഹൂദ മതത്തിലെ ഒരു വിഭാഗമാണ് ഈ കൃത്യം കൂടുതലായി നിര്‍വഹിച്ചുവരുന്നത്. സയണിസ്റ്റുകള്‍ എന്ന പേരില്‍ ഈ വിഭാഗം ഇന്നും സജീവമാണ്. പൂര്‍വകാല ഇസ്‌ലാമിക പണ്ഡിതന്മാര്‍ ഇവരെക്കുറിച്ച് ബോധവാന്മാരായിരുന്നു. ഹദീസുകളില്‍ ധാരാളം 'ഇസ്രായീലിയ്യാത്തു'കള്‍ കടന്നു കൂടുന്നതായി കണ്ടെത്തിയ അവര്‍ ഹദീസിലെ നെല്ലും കല്ലും വേര്‍തിരിക്കാന്‍ അതി സമര്‍ഥമായ ഉപാധികള്‍ ആവിഷ്‌കരിച്ചു. കഅ്ബുല്‍ അഹ്ബാറിനെയും വഹബുബിന്‍ മുനബ്ബഹിനെയും പോലുള്ള ഹദീസ് നിവേദകരെ സംശയത്തോടെ വീക്ഷിച്ചു. മുസ്‌ലിംസമൂഹത്തില്‍ വിശ്വാസപരവും ആരാധനാപരവുമായ വൈകൃതങ്ങള്‍ സൃഷ്ടിക്കാന്‍ കുറച്ചുകാലമായി അവലംബിക്കപ്പെടുന്ന ഒരു തന്ത്രമിതാണ്: ഇന്നാലിന്ന മഹാന്‍ നബി(സ)യെ സ്വപ്നം കാണുന്നു. നബി അദ്ദേഹത്തിന് ചില നിര്‍ദേശങ്ങള്‍ നല്‍കുന്നു. ആ നിര്‍ദേശങ്ങള്‍ എല്ലാവരെയും അറിയിക്കാന്‍ കല്‍പിക്കുന്നു. അറിഞ്ഞവര്‍ മറ്റുള്ളവരെ അറിയിച്ചാല്‍ കണക്കറ്റ ഇഹപര സൗഭാഗ്യങ്ങള്‍. അവഗണിച്ചാല്‍ മഹാ നാശവും. ഇത്തരം നോട്ടീസുകള്‍ ഇടക്കിടെ ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നും വ്യാപകമായി പ്രചരിക്കുന്നു. മൂഢ ജനങ്ങള്‍ അതിന്റെ പിന്നാലെ പായുന്നു. ഇബ്‌ലീസ് അത് കണ്ട് ആഹ്ലാദിക്കുന്നു. ഇപ്പോള്‍ മുസ്‌ലിം കേരളത്തിന്റെ മുഖ്യ ചര്‍ച്ച ഒരു മുടിയാണ്. അത് നബി(സ)യുടേതാണത്രെ. തിരുമുടി പ്രതിഷ്ഠിക്കാന്‍ 40 കോടിയുടെ പള്ളി പണിയാന്‍ പോകുന്നു. ആളുകള്‍ പതിനായിരങ്ങള്‍ കൊടുത്ത് മുടിയിട്ട വെള്ളം കുടിച്ച് നിര്‍വൃതി നേടുന്നു. ഒരു യു.എ.ഇക്കാരാനാണ് മുടി കേരളത്തിലെത്തിച്ചത്. അദ്ദേഹത്തിന്റെ ഉറ്റവര്‍ തന്നെ പറയുന്നു, തങ്ങളുടെ കുടുംബത്തില്‍ പ്രവാചക കേശം സൂക്ഷിച്ചിരുന്നില്ലെന്ന്. കുടുംബം തന്നെ പ്രസിദ്ധീകരിച്ച കുടുംബ ചരിത്രത്തിലുമില്ലത്രെ അങ്ങനെയൊരു മുടി പുരാണം. പിന്നെ എവിടെ നിന്നു വന്നു ഈ മുടി? നടേ സൂചിപ്പിച്ച ഉറവിടത്തില്‍ നിന്നായിരിക്കാനാണ് മികച്ച സാധ്യത. ഇപ്പോഴത്തെ കേശവാഹകര്‍ വഞ്ചിതരായതോ ആളുകളെ വഞ്ചിക്കാന്‍ മനപ്പൂര്‍വം കച്ചകെട്ടിയിറങ്ങിയതോ എന്നറിഞ്ഞുകൂടാ. രണ്ടായാലും വിജയം ഇബ്‌ലീസിന്റേതാണ്. കഴിഞ്ഞ ഒന്നര സഹസ്രാബ്ദത്തിനിടയില്‍ മുസ്‌ലിം സമുദായം ലക്ഷക്കണക്കില്‍ മസ്ജിദുകള്‍ നിര്‍മിച്ചിരിക്കുന്നു. ഏതെങ്കിലും ദിവ്യവസ്തുവിന്റെ പ്രതിഷ്ഠക്ക് വേണ്ടി ഇതുവരെ ഒരു പള്ളിയും നിര്‍മിക്കപ്പെട്ടിട്ടില്ല. ഇപ്പോഴിതാ മുടി പ്രതിഷ്ഠക്കുവേണ്ടിയുള്ള ഒരു മസ്ജിദ് ഉയരാന്‍ പോകുന്നു. പള്ളികള്‍ പ്രതിഷ്ഠാലയങ്ങളായി മാറ്റപ്പെടുന്നതിന്റെ സൂചനയായി ഇതിനെ കാണാന്‍ വിവേകമുള്ള മുസ്‌ലിം നേതൃത്വത്തിന് കഴിയേണ്ടതാണ്. സ്വന്തം നിലപാട് ജനങ്ങള്‍ക്ക് വിശദീകരിച്ചുകൊടുക്കാന്‍ മുഹമ്മദ് നബിയോട് ഖുര്‍ആന്‍ ആവശ്യപ്പെടുന്നതിങ്ങനെയാണ്: ''ഞാന്‍ നിങ്ങളെപ്പോലെ ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവമാണെന്ന് എനിക്ക് ദിവ്യബോധനം ലഭിക്കുന്നു'' (18:110). ''എന്റെ പക്കല്‍ അല്ലാഹുവിന്റെ ഖജനാവുകളുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറയുന്നില്ല. ഞാന്‍ അതിഭൗതിക രഹസ്യങ്ങളറിയുന്നുമില്ല. ഞാനൊരു മലക്കാണെന്ന്‌പോലും നിങ്ങളോട് പറയുന്നില്ല. എനിക്ക് ലഭിക്കുന്ന ദിവ്യബോധനത്തെ പിന്തുടരുക മാത്രമാകുന്നു ഞാന്‍ ചെയ്യുന്നത്'' (6:50). ദിവ്യബോധനം ലഭിക്കുന്നു എന്നതൊഴിച്ചാല്‍ മറ്റെല്ലാ കാര്യങ്ങളിലും പ്രവാചകന്‍ സാധാരണ മനുഷ്യനായിരുന്നു. ദിവ്യബോധനങ്ങളെ കണിശമായി പ്രാവര്‍ത്തികമാക്കി എന്നതാണ് അദ്ദേഹത്തിന്റെ സവിശേഷത. ഈ സവിശേഷതയാണ് പ്രവാചകന്‍ പിന്‍ഗാമികള്‍ക്ക് വേണ്ടി അവശേഷിപ്പിച്ചിട്ടുള്ള അമൂല്യ നിക്ഷേപം. മറിച്ച് തന്റെ മുടിയോ താടിയോ അല്ല. വിശുദ്ധ ഖുര്‍ആന്‍ അക്കാര്യം അസന്ദിഗ്ധമായി പ്രസ്താവിച്ചിരിക്കുന്നു: ''അല്ലാഹുവിന്റെ ദൂതനിലൂടെ നിങ്ങള്‍ക്ക് -അല്ലാഹുവിലും അന്ത്യനാളിലും പ്രതീക്ഷയര്‍പ്പിക്കുകയും അല്ലാഹുവിനെ അധികമധികം സ്മരിക്കുകയും ചെയ്യുന്നവര്‍ക്ക്- വിശിഷ്ടമായ മാതൃകയുണ്ടായിരിക്കുന്നു'' (33:21). പ്രവാചകന്‍ തന്റെ അവസാന നാളുകളില്‍ പറഞ്ഞു: ''ഞാന്‍ രണ്ട് കാര്യങ്ങള്‍ നിങ്ങള്‍ക്കായി അവശേഷിപ്പിക്കുന്നു. അല്ലാഹുവിന്റെ ഗ്രന്ഥവും എന്റെ ജീവിതചര്യയും.'' ഇതല്ലാതെ എന്റെ താടിയും മുടിയും അല്ലെങ്കില്‍ ഞാന്‍ ധരിച്ച വസ്ത്രങ്ങള്‍ നിങ്ങള്‍ക്കായി അവശേഷിപ്പിക്കുന്നു എന്ന് തിരുമേനി പറഞ്ഞില്ല. പ്രവാചക സ്‌നേഹം സത്യവിശ്വാസത്തിന്റെ അവിഭാജ്യ ഘടകമാണ്. അല്ലാഹുവിനോടുള്ള സ്‌നേഹത്തിന്റെ അനിവാര്യതയാണത്. അല്ലാഹുവിനോടുള്ള സ്‌നേഹമാണ് മുഖ്യം. ''സത്യവിശ്വാസികളായവര്‍ ഏറ്റവുമധികം അല്ലാഹുവിനെ സ്‌നേഹിക്കുന്നവരാകുന്നു'' (2:165). പ്രവാചകനോടുള്ള സ്‌നേഹത്തിലൂടെയും അനുസരണത്തിലൂടെയുമാണ് ഈ സ്‌നേഹം പ്രായോഗികമായി പ്രത്യക്ഷപ്പെടുക. ''പ്രവാചകന്‍ അവരോട് പറയുക: നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്തുടരുവിന്‍. അല്ലാഹു നിങ്ങളെ സ്‌നേഹിക്കുന്നതാകുന്നു'' (3:31). വിശ്വാസി സ്വന്തം മാതാപിതാക്കളെക്കാളും മക്കളെക്കാളും മറ്റെല്ലാവരേക്കാളും പ്രവാചകനെ സ്‌നേഹിക്കണമെന്ന് തിരുമേനി(സ) പറഞ്ഞിട്ടുണ്ട്. താന്‍ അല്ലാഹുവിനു മീതെ സ്‌നേഹിക്കപ്പെടണമെന്നോ തന്റെ താടിയും മുടിയും പൂജിക്കപ്പെടണമെന്നോ അല്ല അതിനര്‍ഥം. അല്ലാഹുവിനോടുള്ള വിശ്വാസികളുടെ സ്‌നേഹം അര്‍ഥവത്താകാന്‍ അവര്‍ തന്റെ ജീവിതചര്യകളെ പൂര്‍ണ മനസ്സോടെ പിന്തുടരണമെന്നാണ്. ''തന്റെ ഇഛ എന്നെ പിന്തുടരുന്നതാകുവോളം നിങ്ങളിലാരും സത്യവിശ്വാസിയാകുന്നില്ല'' എന്ന വാക്കുകളിലൂടെ പ്രവാചകന്‍ അത് വ്യക്തമാക്കി തന്നിട്ടുണ്ട്.

            
http://www.prabodhanam.net/detail.php?cid=113&tp=2


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ