ആനുകാലികം

ആപ്പിള്‍ എ ഡേ: അബുദാബിയില്‍ നിന്ന് തട്ടിയത് പത്ത് കോടിയോളം രൂപ
Posted on: 20 Jun 2011


അബുദാബി: ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസ് ഉടമകള്‍ അബുദാബിയില്‍ നിന്ന് മാത്രം 10 കോടിയോളം രൂപ നിക്ഷേപമായി സ്വീകരിച്ചെന്ന് തട്ടിപ്പിനിരയായവര്‍ അബുദാബിയില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം അബുദാബി ഫുഡ്‌ലാന്‍ഡ് ഹോട്ടലില്‍ ചേര്‍ന്ന നിക്ഷേപക യോഗത്തില്‍ 200 പേര്‍ പങ്കെടുത്തു.

പാലാരിവട്ടം പോലീസ്‌സ്റ്റേഷനില്‍ നിന്നുള്ള അപേക്ഷാ ഫോറങ്ങള്‍ പൂരിപ്പിച്ച് നിയമവിദഗ്ധര്‍ മുഖേന നാട്ടിലെത്തിക്കാനും കേസ് നടപടികള്‍ ആലോചിക്കാനുമാണ് തട്ടിപ്പിനിരയായവര്‍ അബുദാബിയില്‍ യോഗം ചേര്‍ന്നത്. അഞ്ച് ലക്ഷം മുതല്‍ 40 ലക്ഷം വരെയുള്ള നിക്ഷേപത്തിലൂടെ പത്ത് കോടിയോളം രൂപ അബുദാബിയില്‍ നിന്ന് 'ആപ്പിള്‍ എ ഡേ' കമ്പനി സ്വീകരിച്ചിട്ടുണ്ട്. ആപ്പിള്‍ എ ഡേ ഉടമകളുടെ കീഴടങ്ങല്‍ പ്രവാസി നിക്ഷേപകരില്‍ പ്രതീക്ഷ ഉണര്‍ത്തിയിട്ടുണ്ട്.

ഇതിനകംതന്നെ കേരള സര്‍ക്കാറിന്റെ സത്വര ശ്രദ്ധയില്‍ ഈ കേസ് കൊണ്ടുവരാനും മുഖ്യമന്ത്രിയുമായി വീഡിയോ കോണ്‍ഫറന്‍സിങ് നടത്താനും സാധിച്ചത് നിക്ഷേപകരില്‍ ആത്മവിശ്വാസം ഉണ്ടാക്കിയിട്ടുണ്ട്. പ്രവാസികള്‍ക്കുവേണ്ടി പാലാരിവട്ടം പോലീസ്‌സ്റ്റേഷനില്‍ 102 പോലീസ് കേസുകള്‍ സമര്‍പ്പിച്ചതായി യോഗത്തില്‍ പങ്കെടുത്ത അഡ്വ. ആഷിക് 'മാതൃഭൂമി'യോട് പറഞ്ഞു. കൂടാതെ 49 കേസുകള്‍ പുതുതായി രജിസ്റ്റര്‍ ചെയ്യാനും കണ്‍സ്യൂമര്‍ കോടതിയില്‍ കേസ്സ് ഫയല്‍ ചെയ്യാനും പ്രതികള്‍ക്കെതിരെ 'കക്ഷി ചേരല്‍ ഹര്‍ജി' ഹൈക്കോടതിയില്‍ നല്കാനും നിക്ഷേപകരുടെ പ്രതിനിധിയായി അഡ്വ. ആഷിക്കിനെ ചുമതലപ്പെടുത്തിയുണ്ട്.

തട്ടിപ്പിനിരയായവരുടെ കൂട്ടായ്മകള്‍ യു.എ.ഇ.യില്‍ സജീവമാവുകയാണ്. കൂട്ടായ്മകളില്‍ പങ്കെടുക്കാത്ത നിരവധി പേരും ആപ്പിള്‍ എ ഡേയുടെ വാഗ്ദാനത്തില്‍ കുടുങ്ങി വഞ്ചിതരായിട്ടുണ്ട്. മലയാള ചലച്ചിത്രരംഗത്തെ പ്രശസ്തരായ വ്യക്തികളെ ബ്രാന്‍ഡ് അംബാസഡര്‍മാരാക്കി നിക്ഷേപകരെ ആകര്‍ഷിച്ച് കോടികള്‍ തട്ടിയെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാവണമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

കാനഡയില്‍ വന്‍ തൊഴിലവസരങ്ങള്‍ തുറക്കുന്നു
Posted on: 18 Jun 2011

മാഞ്ചസ്റ്റര്‍: യു.കെയില്‍ വിവിധ കോഴ്‌സുകള്‍ക്ക് എത്തിയിട്ടുള്ള നഴ്‌സുമാര്‍ക്കും,മറ്റ് കാറ്റഗറിയിലുള്ള സ്റ്റുഡന്റ്‌സിനും കാനഡയിലേക്ക് വന്‍ തൊഴിലവസരങ്ങള്‍ തുറക്കുന്നു. യു.കെയില്‍ സ്റ്റുഡന്റായി എത്തിയിട്ടുള്ളവര്‍ക്ക് കാനഡയില്‍ ഒരുവര്‍ഷത്തെ പഠനത്തിനുശേഷം ഒരുവര്‍ഷത്തെ വര്‍ക്ക് പെര്‍മിറ്റും, വര്‍ക്ക് പെര്‍മിറ്റിനുശേഷം റസിഡന്‍സും ലഭിക്കുവാന്‍ കാഡയിലെ ഗവണ്‍മെന്റ് കോളജുകളില്‍ അവസരം ഒരുക്കിയിരിക്കുന്നു. ഐ.ഇ.എല്‍.ടി.എസിന് 6.00-നും അതിനുമുകളിലും ആണ് പ്രഥമിക യോഗ്യത. രണ്ട് സെമസ്റ്ററുകളായി നടത്തുന്ന ഈ കോഴ്‌സിന്, സെമസ്റ്ററിന് 6,500 കനേഡിയന്‍ ഡോളര്‍ (ഏകദേശം രണ്ടേമുക്കാല്‍ ലക്ഷം രൂപ) ആണ് ഫീസ്.

ആദ്യ സെമസ്റ്ററില്‍ 20 മണിക്കൂര്‍ കാമ്പസിനുള്ളില്‍ പാര്‍ട്ട് ടൈം ആയി ജോലിചെയ്യുവാനും, സെക്കന്റ് സെമസ്റ്റര്‍ പഠനകാലയളവില്‍ പുറത്ത് എവിടെ വേണമെങ്കിലും പാര്‍ട്ട് ടൈം ആയി ജോലി ചെയ്യുവാനുള്ള അവസരവും ഉണ്ട്.

പഠനം പൂര്‍ത്തിയാക്കുന്നമുറയ്ക്ക് കാനഡയില്‍ എവിടെ വേണമെങ്കിലും ജോലി ചെയ്യാവുന്ന ഒരുവര്‍ഷ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നതും, പത്ത് മാസത്തെ ജോലിക്ക് ശേഷം പി.ആറിന് അപേക്ഷിക്കാവുന്നതുമാണ്. പി.ആറിന് അപേക്ഷിക്കാന്‍ താമസിച്ചാല്‍ ഡബ്ല്യു.പി നീട്ടിയെടുക്കാവുന്നതാണ്. യു.കെയില്‍ ഉള്ള നേഴ്‌സുമാര്‍ ഈ അവസരം വിനിയോഗിച്ചാല്‍ പി.ആറിനോടൊപ്പം സി.ആര്‍.എന്‍ പരീക്ഷ പാസായി ഐ.ഇ.എല്‍.ടി.എസിന് 6.5 (സ്പീക്കിംഗിന് 7 ഉം) ഉണ്ടെങ്കില്‍ കാനഡയില്‍ രജിസ്‌ട്രേഡ് നഴ്‌സായി ജോലി ചെയ്യാവുന്നതാണ്.

സി.ആര്‍.എന്‍.ഇ പാസാകാതെയോ, ഐ.ഇ.എല്‍.ടി.എസ് ലഭിക്കാതെയോ വന്നാല്‍ പി.ആറിനോടൊപ്പം പ്രക്ടീസ് നഴ്‌സ് ആയോ മറ്റെന്തെങ്കിലും ജോലിയോ ചെയ്യാവുന്നതാണ്. ഫാമിലിക്കും ജോലി ചെയ്യാനുള്ള അവസരവും ലഭ്യമാണ്. യു.കെയില്‍ ഉള്ളതുപോലെ മെഡിക്കല്‍ ഇന്‍ഷ്വറന്‍സ്, കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം തുടങ്ങിയ ആനുകൂല്യങ്ങളും, നോര്‍ത്തേണ്‍ സ്റ്റേറ്റുകളില്‍ ജോലി ചെയ്യുകായണെങ്കില്‍ പഠനത്തിനുവേണ്ടി ചെലവാക്കിയ കോഴ്‌സ് ഫീസിന്റെ 70 ശതമാനം വരെ തിരികെ ലഭിക്കുന്നതുമാണ്.

ഡിപ്ലോമ, ഡിഗ്രി, പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സുകളാണ് നടത്തപ്പെടുന്നത്. പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സ് ഒരു വര്‍ഷവും, ഡിഗ്രി കോഴ്‌സ് രണ്ടുവര്‍ഷവുമാണ് നടത്തപ്പെടുന്നത്. എം.ബി.എ, എം.സി.എ, ഹെല്‍ത്ത് കെയര്‍, ഹോസ്പിറ്റാലിറ്റി, എന്‍ജിനീയറിംഗ് തുടങ്ങിയ എല്ലാവിധ കോഴ്‌സുകളും കാനഡ ഗവണ്‍മെന്റ് കോളജിലാണ് നടത്തുന്നത്.

രണ്ടുവര്‍ഷത്തെ കോഴ്‌സുകളിലൂടെ ഡിഗ്രി കരസ്ഥമാക്കുന്ന വിദ്യാര്‍ത്ഥിക്ക് പഠനത്തിനുശേഷം മൂന്നു വര്‍ഷത്തെ ഡബ്ല്യു.പി ആണ് ലഭിക്കുന്നത്. കൂടാതെ പ്രാക്ടീസ് നഴ്‌സിംഗിനും അവസരമുണ്ട്.

പ്ലസ്ടു കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടുവര്‍ഷത്തെ പ്രാക്ടീസ് നഴ്‌സിംഗ് കോഴ്‌സിനുശേഷം നേരിട്ട് പി.ആര്‍ നേടാനും, നഴ്‌സ് ജോലി ചെയ്യാനും സാധിക്കുന്നതാണ്. കനേഡിയന്‍ ഗവണ്‍മെന്റിന്റെ പുതിയ ഇമിഗ്രേഷന്‍ നയങ്ങള്‍ അനുസരിച്ച് മുന്‍കാലങ്ങളില്‍ നേരിട്ട് പി.ആര്‍ ലഭിക്കുന്ന സംവിധാനം നിര്‍ത്തലാക്കുന്നതിന്റെ ഭാഗമായി സ്റ്റുഡന്റ് ആയി കാനഡയില്‍ എത്തിയതിനുശേഷം കനേഡിയന്‍ ഗവണ്‍മെന്റിന്റെ കോളജുകളില്‍ പഠിക്കുന്നവര്‍ക്ക് ഡബ്ല്യു.പിയും, പി.ആറും പ്രോത്സാഹിപ്പിക്കുന്ന പുതിയ രീതി, യു.കെയിലേയും ഇന്ത്യയിലേയും ധാരാളം മലയാളികള്‍ക്ക് പി.ആറും, സിറ്റിസണ്‍ഷിപ്പും ലഭിക്കാനുള്ള അവസരമായിട്ടാണ് ഇതിനെ ഒരുക്കിയിരിക്കുന്നത്.

യു.കെയിലെ മാഞ്ചസ്റ്ററിലുള്ള സെന്റ് മേരീസ് എന്ന പ്രമുഖ സ്ഥാപനം വഴിയാണ് ഈ അവസരം കൈവന്നിരിക്കുന്നത്. സെന്റ് മേരീസ് വഴി കാനഡയില്‍ എത്തപ്പെടുന്ന സ്റ്റഡന്റ്‌സിന് എയര്‍പോര്‍ട്ട് പിക്ക്അപ്പ്, അക്കോമഡേഷന്‍, ഫുഡ്, പാര്‍ട്ട് ടൈം ജോലി, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, സ്റ്റുഡന്റ് ഗൈഡന്‍സ്, ആര്‍.എന്‍ കോച്ചിംഗ്, ഐ.ഇ.എല്‍.ടി.എസ് കോച്ചിംഗ്, ഡബ്ല്യു.പി. ആപ്ലിക്കേഷന്‍, പി.ആര്‍ ആപ്ലിക്കേഷന്‍, സിറ്റിസണ്‍ഷിപ്പ്, ബാങ്ക് അക്കൗണ്ട്, സോഷ്യല്‍ സെക്യൂരിറ്റി, സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ ആക്ടിവിറ്റീസ് തുടങ്ങി എല്ലാവിധ സേവനങ്ങളും കാനഡയിലെ സെന്റ് മേരീസ് ഓഫീസുകള്‍ വഴി ലഭ്യമാകുന്നതാണ്. ഈ അവസരത്തില്‍ യു.കെയിലുള്ള ഇന്ത്യക്കാര്‍ക്കും മലയാളികള്‍ക്കും ഒപ്പം കേരളത്തിലുള്ള മലയാളികള്‍ക്കും ഇത് പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നതാണ്.

മുന്‍കാലങ്ങളില്‍ അപേക്ഷിക്കാമായിരുന്ന പി.ആറിന്റെ ലിസ്റ്റ് വെട്ടിച്ചുരുക്കി 28 കാറ്റഗറിയിലേക്ക് മാത്രമായി നിയന്ത്രിച്ചിട്ടുണ്ട്. ഓരോ കാറ്റഗറിയിലും 1000 പേര്‍ക്ക് മാത്രമാണ് ഇപ്പോള്‍ ഗ്രീന്‍കാര്‍ഡ് ലഭ്യമാക്കുന്നത്. സോഷ്യല്‍ വര്‍ക്കേഴ്‌സ്, ഷെഫ്‌സ്, കുക്ക്‌സ്, ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രീഷ്യന്‍സ്, പ്ലംബേഴ്‌സ്, വെല്‍ഡേഴ്‌സ് തുടങ്ങി ജൂലൈ 2011 മുതല്‍ പി.ആറോടുകൂടി കാനഡയിലേക്ക് പോകുവാനുള്ള ലിസ്റ്റ് ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു.

0631 റെസ്റ്റോറന്റ് ആന്‍ഡ് ഫുഡ് സര്‍വീസ് മാനേജേഴ്‌സ് (ക്യാപ് റീച്ച്ഡ്), 0811 പ്രൈമറി പ്രൊഡക്ഷന്‍ മാനേജേഴ്‌സ് (എക്‌സപ്റ്റ് അഗ്രിക്കള്‍ച്ചര്‍), 1122 പ്രൊഫഷണല്‍ ഓക്കുക്കേഷന്‍സ് ഇന്‍ ബിസിനസ് സര്‍വീസ് ടു മാനേജ്‌മെന്റ് (ക്യാപ് റീച്ച്ഡ്), 1233 ഇന്‍ഷ്വറന്‍സ് അഡ്ജസ്റ്റേഴ്‌സ് ആന്‍ഡ് ക്ലെയിം എക്‌സാമിനേഴ്‌സ്, 2121 ബയോളജിസ്റ്റ് ആന്‍ഡ് റിലേറ്റഡ് സയന്റിസ്റ്റ് (ക്യാപ് റീച്ച്ഡ്), 2151 ആര്‍ക്കിടെക്‌സ്, 3111 ജനറല്‍ പ്രക്ടീഷണേഴ്‌സ് ആന്‍ഡ് ഫാമിലി ഫിസിഷ്യന്‍സ് 3113 ഡെന്റിസ്റ്റ് (ക്യാപ് റീച്ച്ഡ്), 3131 ഫാര്‍മസിസ്റ്റ് (ക്യാപ് റീച്ച്ഡ്), 3142 ഫിസിയോതെറാപ്പിസ്റ്റ്, 3152 രജിസ്‌ട്രേഡ് നഴ്‌സ് (ക്യാപ് റീച്ച്ഡ്), 3215 നെഡിക്കല്‍ റേഡിയേഷന്‍ ടെക്‌നോളജിസ്റ്റ്‌സ്, 3222 ഡെന്റല്‍ ഹൈജെനിസ്റ്റ് ആന്‍ഡ് ഡെന്റല്‍ തെറാപ്പിസ്റ്റ്, 3233 ലൈസന്‍സ് പ്രാക്ടിക്കല്‍ നഴ്‌സ്, 4151 ഫിസിയോളജിസ്റ്റ്, 4152 സോഷ്യല്‍ വര്‍ക്കേഴ്‌സ്, 6241 ഷെഫ്, 6252 കുക്ക്‌സ്, 7215 കോണ്‍ട്രാക്‌ടേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ്, കാര്‍പ്പന്ററി ട്രേഡ്‌സ്, 7216 കോണ്‍ട്രാക്‌ടേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ്, മെക്കാനിക് ട്രേഡ്‌സ്, 7241 ഇലക്ട്രീഷ്യന്‍സ് (എക്‌സപ്റ്റ് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് പവര്‍ സിസ്റ്റം), 7242 ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രീഷ്യന്‍സ്, 7251 പ്ലംബേഴ്‌സ്, 7265 വെല്‍ഡേഴ്‌സ് ആന്‍ഡ് റിലേറ്റഡ് മെഷീന്‍ ഓപ്പറേറ്റേഴേസ്, 7312 ഹെവി ഡ്യൂട്ടി എക്വിപ്‌മെന്റ് മെക്കാനിക്‌സ്, 7371 ക്രെയിന്‍ ഓപ്പറേറ്റേഴ്‌സ്, 7372 ഡ്രില്ലേഴ്‌സ് ആന്‍ഡ് ബ്ലാസ്റ്റേഴ്‌സ്-സര്‍ഫെയ്‌സ് മൈനിംഗ്, ക്വാറിയിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍സ്, 8222 സൂപ്പര്‍വൈസേഴ്‌സ്, ഓയില്‍ ആന്‍ഡ് ഗ്യാസ് ഡ്രില്ലിംഗ് ആന്‍ഡ് സര്‍വീസ്.

സെന്റ് മേരീസിന്റെ യു.കെയിലേയും ഇന്ത്യയിലേയും ഓഫീസ് അഡ്രസ്:

St. Marys International Ltd (Education and Employment), 106 Irlam Road, Floxton, Manchester 0M 41 6JT. PH 0161 7483335, Fax 0161 7483336. Email: saff@stmarysirl.com.

St. Marys International (Academy and Consultancy) Ancheril Commercial Complex, Logos Junction Kottayam, Kerala 686001. Ph 0481 329 9350, 3250612. email: recrutiment@stmarysirl.com.

വിദേശ ഇമിഗ്രേഷന്‍ രംഗത്ത് 12 വര്‍ഷത്തിലധികം പ്രവൃത്തിപരിചയവും 10,000 കണക്കിന് മലയാളികളെ യു.കെയിലും, യു.എസ്.എയിലും മറ്റ് രാജ്യങ്ങളിലും എത്തിച്ച യു.കെ ഒ.ഐ.എസ്.സി ലെവല്‍ 1 ലിന്‍ഡാ തൊര്‍ണ്‍ഡണും, സെന്റ് മേരീസിന്റെ മാനേജിംഗ് ഡയറക്ടര്‍ ആയ സാബു കുര്യനും ചേര്‍ന്നാണ് ഈ അവസരം ഒരുക്കിയിരിക്കുന്നത്.

ജോയിച്ചന്‍ പുതുക്കുളം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ